September 30, 2026

കനത്ത മഴ : കുറുമണിയിൽ ഏക്കർ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി.

0
IMG-20200921-WA0152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
; പതിവ് തെറ്റിയെത്തിയ ശക്തമായ മഴയില്‍ പടിഞ്ഞാറെത്തറ കുറുമണി പാടശേഖരത്തില്‍ ഹെക്ടര്‍കണക്കിന് നെല്‍കൃഷിയില്‍ വെള്ളം കയറി.ബാണാസുരഡാം ഷട്ടറുകള്‍ തുറക്കുന്ന് വെള്ളം പാടങ്ങളിലേക്കെത്തുന്നതിന് മുമ്പായി തന്നെ കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍.
        കുപ്പാടിത്തറ കുറുമണി ചെമ്പകച്ചാല്‍, കൊച്ചുകുളം എന്നീ പാടശേഖരങ്ങളിലുള്‍പ്പെട്ട 100 ഏക്കറോളം വരുന്ന നെല്‍പാടത്താണ് ഇന്നലെ രാവിലെ മുതല്‍ വെള്ളം കയറിത്തുടങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ കബനിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് തോടുകളിലൂടെയും ചെറുപുഴകളിലൂടെയും പാടശേഖരത്തിലേക്ക് വെള്ളം കയറിയത്.
         മുന്‍വര്‍ഷങ്ങളില്‍ ആഗസ്ത് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിനശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഈ വര്‍ഷം താമസിച്ചാണ് കൃഷിയിറക്കിയത്.പതിവ് തെറ്റി സെപ്തംബറിലെത്തിയ മഴയാണ് കര്‍ഷകര്‍ക്ക് വീണ്ടും ഭീഷണിയായിരിക്കുന്നത്.പുതിയഇനം വിത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ കുറഞ്ഞ ദിവസം കൃഷിയിടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ ഞാറ് ചീഞ്ഞ് കൃഷി നശിക്കാനിടയാവും.
          .ബാണാസുരഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിലൂടെയുള്ള വെള്ളവും കൂടി വയലിലെത്തുമ്പോള്‍ കൃഷി പൂര്‍ണ്ണമായും നശിച്ചുപോവുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.പ്രദേശത്തെ 240 ഓളം കര്‍ഷകരുടെതാണ് വെള്ളം കയറിയ നെല്‍വയലുകള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *