September 29, 2026

കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപനത്തിലെ അശാസ്ത്രീയത :പരിഹാരമായില്ലെങ്കിൽ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികൾ

0
IMG-20200921-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയിൽ ഏതെങ്കിലും പ്രദേശത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കുമ്പോൾ വേണ്ടത്ര അന്വേഷണം നടത്താതെ വാർഡുകളും പ്രദേശങ്ങളും കണ്ടൈൻമെൻ്റ് സോണാക്കി പ്രഖ്യാപിക്കുന്ന അധികൃതരുടെ അശാസ്ത്രീയ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടും.
രോഗ ഉറവിടം കൃത്യമായി അന്വേഷിക്കാതെ ശാസ്ത്രീയമായ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ തുടരെ ഒറ്റയടിക്ക് അടച്ചിടാൻ ശുപാർശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തികച്ചും ഏകപക്ഷീയമായ തുടർച്ചയായുള്ള അടച്ചുപൂട്ടലുകൾ ജില്ലയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങൾ നിലക്കാൻ കാരണമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന  സർക്കാരുകളുടെ ചട്ടങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. സ്വയംതൊഴിലിൻ്റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് വ്യാപാരം ചെയ്യുന്ന ഭൂരിഭാഗത്തിനും അധികൃതരുടെ നിലപാട് മൂലം വായ്പ തിരിച്ചടയ്ക്കാനോ വാടക നൽകാനോ കഴിയുന്നില്ല.  ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരുന്ന ടൗണുകൾ പല വാർഡുകൾ ഉൾപ്പെടുന്നതും നിയന്ത്രണത്തിന് ഭാഗമായി അടക്കുമ്പോൾമ്പോൾ രോഗനിയന്ത്രണത്തിന് ഉദ്ദേശലക്ഷ്യം സാധ്യമല്ലെന്ന് ആർക്കും മനസ്സിലാവും. തുറന്നുകിടക്കുന്ന ഭാഗത്തേക്ക് പൊതുജനം ഒന്നിച്ച് വരുന്ന സാഹചര്യം അവസാനിപ്പിക്കണം.  കണ്ടൈൻമെൻ്റ് സോൺ  പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുന്നു.  സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന സർവീസും നടക്കുന്നുണ്ട്. ബാങ്കുകളും സ്ഥാപനങ്ങളും അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. കച്ചവടവും തകൃതിയായി നടക്കുന്നു.
അശാസ്ത്രീയമായ നടപടികൾ പിൻവലിച്ചില്ലെങ്കിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഇവർ പറഞ്ഞു. പ്രക്ഷോഭത്തിൻ്റെ ഭാഗമായി 25ന് വ്യാപാരസ്ഥാപനങ്ങളിൽ പ്ലെക്കാർഡ് വെച്ച് പ്രതിഷേധിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ വാസുദേവൻ, ജനറൽ സെക്രട്ടറി ട്രഷറർ ഹൈദ്രു, സെക്രട്ടറി സി രവീന്ദ്രൻ കമ്പളക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *