August 13, 2026

മാനന്തവാടി നഗരസഭയിലെ മുദ്ര മൂല ഡിവിഷനിൽ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു.

0
IMG-20200921-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിലെ മുദ്ര മൂല ഡിവിഷനിൽ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. 10 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മാണം നടത്തിയ മുദ്ദ്രമൂല എസ് ടി  വയോജനകേന്ദ്രo,  ഒണ്ടയങ്ങാടി വരടി മൂല റോഡ് – 10 ലക്ഷം, മേരിമാത – മുദ്ര മൂല റോഡ് -10 ലക്ഷം , മുദ്ര മൂലപാടുകാണ റോഡ് കോൺക്രീറ്റ് -16 ലക്ഷം  വയോജനകേന്ദ്രം രണ്ടാം ഘട്ടം 13 ലക്ഷം , തെനവയൽ മുദ്ര മൂല കോളനി കുടിവെള്ള പദ്ധതി ഒന്നര ലക്ഷം  എന്നീ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് സംഘടിപ്പിച്ചത്. മുദ്രമൂല വയോജനകേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു.
  നഗരസഭ ചെയർമാൻ വി ആർ പ്രവിജ് അദ്ധ്യക്ഷനായി.
സ്റ്റാൻഡിങ്ങ്  കമ്മറ്റി ചെയർമാൻമാരായ പി ടി  ബിജു , ലില്ലി കുര്യൻ, കൗൺസിലർമാരായ എ എം സത്യൻ, എൽസമ്മതോമസ്സ് എന്നിവർ സംസാരിച്ചു. വികസന സമിതി കൺവീനർ ജസ്റ്റിൻ സ്വാഗതവും എ ഡി എസ് പ്രസിഡണ്ട് ബിന്ദു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news