കർഷക ഹർത്താലിന് ഫാർമേഴ്സ് റിലീഫ് ഫോറം പിന്തുണ നൽകും
.
മാനന്തവാടി:
ഈ മാസം 25 ന് രാജ്യ വ്യാപകമായി നടക്കുന്ന കർഷക ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി എഫ് ആർ എഫ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഇന്ത്യയിൽ മാറി മാറി വരുന്ന ഭരണകൂടങ്ങൾ കർഷകരെ അവഗണിക്കുകയും ദ്രോഹിക്കുകയും കോപ്പറേറ്റീവ് പ്രസ്ഥാനങ്ങളെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് വർഷങ്ങളായി സ്വീകരിച്ച് വരുന്നത്. ജനാധിപത്യ രാജ്യത്ത് സമരം ചെയ്താൽ അടിച്ചമർത്തുന്ന നയങ്ങൾക്കെതിരെ നടക്കുന്ന ഹർത്താലിനെ വിജയിപ്പിക്കാൻ വ്യാപാരി വ്യവസായികളും, ബസ്റ്റ് ഓട്ടോ ടാക്സി യൂണിയനുകളും, തൊഴിലാളികളും, ജന വിഭാഗങ്ങളും മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.വാർത്താ സമ്മേളനത്തിൽ എൻ ജെ ചാക്കോ, പി എം മാത്യു ,ടി ഇബ്രാഹിം, പുരുഷോത്തമൻ പനമരം, പി എഫ് മാത്യു പള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.





Leave a Reply