March 29, 2024

കോവിഡ് പ്രതിരോധം – സഹായവുമായി ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍

0
Img 20200923 Wa0278.jpg
കല്‍പ്പറ്റ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സി.എഫ്.എല്‍.ടി. കള്‍ക്കാവശ്യമായ ഉപകരണങ്ങളും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍റെ സഹായത്തോടെ ലഭ്യമാക്കി. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് സഹായം നല്‍കുന്നതിന്‍റെ ഭാഗമായാണ് 40000/- രൂപ വിലവരുന്ന പ്രതിരോധ ഉപകരണങ്ങള്‍ ജില്ലക്കും അനുവദിച്ചത്. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കിറ്റുകള്‍ ഏറ്റുവാങ്ങി. ഡപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ് കോ-ഓഡിനേറ്റര്‍ അമിത് രമണന്‍, ജ്വാല ഡയറകടര്‍ സി.കെ. ദിനേശന്‍, ചൈല്‍ഡ്ലൈന്‍ കോ-ഓഡിനേറ്റര്‍ എ.സി. ദാവൂദ്, സതീഷ്കുമാര്‍ പി.വി., അഭിഷേക.കെ.എ.സ്. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *