September 29, 2026

പുത്തുമലയിലെ മൃതദേഹം ഉരുൾപൊട്ടലിൽ കാണാതായവരിൽ ആരുടെയുമല്ലെന്ന് സ്ഥിരീകരണം.

0
IMG-20200926-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമലയിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഉരുൾപൊട്ടലിൽ കാണാതായവരിൽ ആരുടെയുമല്ലെന്ന് സ്ഥിരീകരണം. ഡി.എൻ.എ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് ഇത് വ്യക്തമായത്. മാർച്ച് 16 നാണ് പുത്തുമല ഏലവയലിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ഡിഎൻഎ പരിശോധനക്കായി കാണാതായ അഞ്ചുപേരുടെ ബന്ധുക്കളിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ രാസ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേ സമയം മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news