September 9, 2024

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് ടാര്‍ പോളിൻ ഷീറ്റുകള്‍ നല്‍കി

0
Img 20200928 Wa0342.jpg
ഹൈക്കൗണ്ട് ഗ്രൂപ്പ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്, അര്‍ജുനാഡോ മ്യുസിക് ബാന്‍ഡ് എന്നിവയുടെ സംയ്ക്താഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് 300 ടാര്‍ പോളിംഗ് ഷീറ്റുകള്‍ നല്‍കി. ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ്, ഡി.എല്‍.എസ്.എ സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഷീറ്റുകള്‍ ഏറ്റുവാങ്ങി. ഇവ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദിവാസി കോളനികള്‍ക്ക് വിതരണം ചെയ്യും. ചടങ്ങില്‍ മുട്ടില്‍ അമ്പുകുത്തി ശങ്കരന്‍ കോളനി, അമ്പുകുത്തി കോല്‍പ്പാറ കോളനിവാസികള്‍ ഷീറ്റുകള്‍ ഏറ്റുവാങ്ങി. ഹൈക്കൗണ്ട് ഗ്രൂപ്പ് ഡയറക്ടര്‍ ഹിന്‍ഫാസ് ഹബീബ്, അര്‍ജുനാഡോ മ്യുസിക് ബാന്‍ഡ് സി.ഇ.ഒ അര്‍ജുന്‍ ആചാര്യ, റോട്ടറി കബ്ല് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ് പ്രസിഡന്റ് ബിനു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *