June 20, 2026

വാഹന ഷോറൂമിൽനിന്നും മോഷ്ടിച്ച കാർ കൽപ്പറ്റയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
IMG-20200929-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് വാഹന  ഷോറൂമിൽനിന്നും മോഷ്ടിച്ച കാർ കൽപ്പറ്റയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നെലെ  ഉച്ചയ്ക്ക്  ഒരുമണിയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ  കാർ ഷോറൂമിൽ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന കാർണിവൽ ലിമോസിൻ കാർ മോഷണം പോയത്. കാറിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാർ വയനാട്ടിൽ എത്തിയതായി വിവരം ലഭിച്ചത്.  പോലീസ് സ്ഥലത്തെത്തിയപ്പോൾ കൽപ്പറ്റ പിണങ്ങോട് റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫിംഗർപ്രിൻ്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു തെളിവുകൾ എടുത്തിട്ടുണ്ട്. ഷോറൂമിൽ നിന്നും വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പ്രതി എവിടെയുള്ള ആളാണെന്ന്   തിരിച്ചറിഞ്ഞിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *