August 13, 2026

ആശങ്കയുയർത്തി വയനാട്ടിൽ രോഗികൾ കൂടുന്നു. : 214 പേര്‍ക്ക് കൂടി കോവിഡ് : 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 53 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.
*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -*
പനമരം സ്വദേശികള്‍ 24, തവിഞ്ഞാല്‍ സ്വദേശികള്‍ 23, വെള്ളമുണ്ട, ബത്തേരി, സ്വദേശികളായ 17 പേര്‍ വീതം, എടവക സ്വദേശികള്‍ 15, പടിഞ്ഞാറത്തറ സ്വദേശികള്‍ 13, കണിയാമ്പറ്റ (കമ്പളക്കാട്) സ്വദേശികള്‍ 10, കല്‍പ്പറ്റ സ്വദേശികള്‍ 9, മാനന്തവാടി, മീനങ്ങാടി, പൊഴുതന സ്വദേശികളായ 8 പേര്‍ വീതം, പൂതാടി മുട്ടില്‍ സ്വദേശികളായ ഏഴുപേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 6, നൂല്‍പ്പുഴ സ്വദേശികള്‍ 5, മേപ്പാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ നാല് പേര്‍ വീതം, കോട്ടത്തറ 3, മൂപ്പൈനാട്  സ്വദേശികള്‍ 2, അമ്പലവയല്‍, വേങ്ങപ്പള്ളി, തരിയോട്, തൊണ്ടര്‍നാട്  സ്വദേശികളായ ഓരോരുത്തരും മാനന്തവാടി, മീനങ്ങാടി,മേപ്പാടി, വാളാട്, പേരിയ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ഓരോ ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ -*
സെപ്തംബര്‍ 22 ന് ബംഗാളില്‍ നിന്നെത്തിയ ഏഴ് പുല്‍പ്പള്ളി സ്വദേശികള്‍, തമിഴ്‌നാട്ടില്‍നിന്ന് വന്ന വൈത്തിരി സ്വദേശി, സെപ്റ്റംബര്‍ 10 ന് ജമ്മു കാശ്മീരില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, പൊരുന്നന്നൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
*രോഗമുക്തി നേടിയവര്‍ -*
എടവക സ്വദേശികള്‍ 5, കല്‍പ്പറ്റ ,നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ നാല് പേര്‍ വീതം, മേപ്പാടി, വെള്ളമുണ്ട, പൊഴുതന, കണിയാമ്പറ്റ, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, ബത്തേരി, മീനങ്ങാടി ,പനമരം, പൂതാടി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തവിഞ്ഞാല്‍, തരിയോട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രോഗം സ്ഥിരീകരിച്ചു വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേരും രോഗ മുക്തി നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news