April 30, 2026

ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷന്‍ : ഗുണഭോക്തൃ വിഹിതം അടക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
ജലജീവന്‍ മിഷന്‍ 2020-21 ഫേസ് 1 ല്‍ ഉള്‍പ്പെടുത്തി തിരുനെല്ലി, എടവക, മുള്ളന്‍കൊല്ലി, മീനങ്ങാടി, അമ്പലവയല്‍, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ, വൈത്തിരി, മൂപ്പൈനാട്, വെങ്ങപ്പള്ളി, തരിയോട് എന്നീ പഞ്ചായത്തുകളിലെ ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.  45 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതം, 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതം, 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതം, 10 ശതമാനം ഗുണഭോക്തൃ വിഹിതം എന്നിങ്ങനെയാണ് ഫണ്ട് വിഹിതം വകയിരിത്തിയിരിക്കുന്നത്.  അതത് ഗ്രാമപഞ്ചായത്തിലെ അപേക്ഷകര്‍ ഗുണഭോക്തൃ വിഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ അടക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *