May 7, 2024

ഐ.എസ്.ഒ നിറവില്‍ വയനാട് ജില്ലാ പഞ്ചായത്ത്

0
Iso 1.jpeg


വയനാട് ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി ഐ.എസ്.ഒ തിളക്കം. വിവിധ മേഖലയിലുളള പ്രവര്‍ത്തന മികവും പൊതുജന സേവനം കാര്യക്ഷമമായി നടപ്പാക്കിയതും പരിഗണിച്ചാണ് ഐ.എസ്.ഒ 9001 – 2015 സര്‍ട്ടിഫിക്കറ്റ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച  ആധുനികരണവും സേവനങ്ങള്‍ നല്‍കുന്നതിലുളള കൃത്യതയും ഇ ഗവേണിംഗ് സംവിധാനവും മുന്‍നിര്‍ത്തിയാണ് വയനാട് ജില്ലാപഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്.  ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ  നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *