എഫ് ആര്‍ എഫ് ലീഡ് ബാങ്ക് ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ:ആഗോളതലത്തില്‍ പോലും കൊറോണയുടെ ഭീകരത നിലനില്‍ക്കമ്പോഴും ജപ്തി ലേല നടപടികളുമായി ധനകാര്യസ്ഥാപനങ്ങള്‍ രംഗത്ത് വന്നതിനെതിരെ എഫ് ആര്‍ എഫ് ലീഡ് ബാങ്ക് ധര്‍ണ്ണ നടത്തി .
ധര്‍ണ്ണാ സമരം സംസ്ഥാന കണ്‍വീനര്‍എന്‍ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു .ജില്ലാ കണ്‍ വീനര്‍ എ .എന്‍ .മകുന്ദന്‍, ടി. ജോയി ചുണ്ടകര ,ടി.ഇബ്രാഹിo ,ഒ.ആര്‍ .വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യയിലെ വന്‍കിട കോപ്പറേറ്റീവ് കള്‍ക്ക് നല്‍ക്കുന്ന എല്ലാ അനുകുല്യങ്ങളും കര്‍ഷകര്‍ക്ക് നല്‍കണമെന്നും 2008 ലെ കടാശ്വാസത്തിന് അനുവദിച്ച തുകയില്‍ 28000 കോടി രൂപ ബാക്കിയുള്ളത് ഉടനെ കര്‍ഷകര്‍ക്ക് നല്‍ക്കണമെന്നം നിലവില്‍ ജനത്തിന്റെ വായ് മൂടിക്കെട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്നും മേലില്‍ കര്‍ഷകആത്മഹത്യ യുടെ സാഹചര്യം ഉണ്ടാക്കരുതെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി



Leave a Reply