March 29, 2024

പെട്ടിമുടി ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കണം: നാളെ ഭൂസമര സമിതിയുടെ പ്രതിഷേധ ദിനം

0
കൽപ്പറ്റ, നവം: 8
പ്രതിഷേധ ദിനം.
പെട്ടിമുടി ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുക.
ദുരന്തത്തിനു കാരണക്കാരായ ടാറ്റയെ
പ്രോസിക്യൂട്ട് ചെയ്യുക.
ഭൂസമര സമിതിയുടെ മൂന്നാർ സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം. 
ഭൂസമരസമിതി, സംസ്ഥാന കമ്മിറ്റിയുടെ പത്ര പ്രസ്താവന, പൂർണ്ണരൂപം താഴെ..
പെട്ടിമുടി കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ ടാറ്റയെ സംരക്ഷിക്കാൻ നവം-8 ൻ്റെ സത്യാഗ്രഹ സമരത്തിന് സർക്കാർ അനുമതി നിഷേധിച്ച നടപടി പ്രതിഷേധാർഹം.
മൂന്നാർ, പെട്ടി മുടിയിൽ  ആഗസ്റ്റ് ആറാം തിയ്യതിയുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും കൃഷി ചെയ്യാനാവശ്യമായ ഭൂമിയും , വാസയോഗ്യമായ പാർപ്പിടവും ഉറപ്പു വരുത്തി പുനരധിവസിപ്പിക്കണമെന്നും, ദുരന്തത്തിനിടവരുത്തിയ സാഹചര്യങ്ങളെക്കുച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നവമ്പർ 8 ന് ഞായറാഴ്ച മൂന്നാറിൽ ഭൂസമരസമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കോവിഡിന്റെ മറവിൽ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള സർക്കാറിന്റെ ഹീനമായ നീക്കമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ നടത്താനിരുന്ന ഈ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ മുഴുവൻ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് ഭൂസമരസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.
പെട്ടി മുടി ദുരന്തത്തിന്‌ ശേഷം ഭൂസമര സമിതി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുകയും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ടാറ്റ കമ്പനിയുടേയുടെ ഭാഗത്തുണ്ടായ വളരെ ഗുരുതരമായ വീഴ്ചകളും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും ചൂണ്ടികാണിക്കുകയുണ്ടായി. 
ആഗസ്ത് 6ന് രാത്രി ഉണ്ടായ അപടകടത്തിന് ശേഷം ഏതെങ്കിലും രീതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുന്നത് പോലും  പിറ്റെ ദിവസം 10 മണിക്ക് ശേഷമാണ് എന്നതു് കമ്പനി മാനേജ്മെന്റിന്റെ ഗുരുതരമയ വീഴ്ചയുടെ ഭാഗമായിരുന്നു. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മിക്കതും മരണം നടന്നത് രാവിലെ ആറു മണിക്കും 9 മണിക്കും ഇടയിലാണന്നാണ്, രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട താമസമാണ്  നിരവധി ജീവനുകൾ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചത്.
എന്നിട്ടും കമ്പനിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനോ ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന് കമ്പനിയിൽ നിന്ന് നഷ്ടം ഈടാക്കാനോ സർക്കാർ തയാറായിട്ടില്ല.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുബങ്ങളെ  പുനരധിവസിപ്പിക്കാനായി ഇതേ വരെ 
സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികൾ വളരെ പരിമിതമാണ്. മരണപ്പെട്ട 70 പേരിൽ  18 പേർ മാത്രമാണ് തങ്ങളുടെ തൊഴിലാളികളെന്നും അവരുടെ കുടുംബങ്ങളിൽപ്പെട്ട 8 പേർക്ക് വീട് വെച്ചു കൊടുക്കാൻ  ധനസഹായം നല്കാമെന്നുമുള്ള കമ്പനിയുടെ ധാർഷ്ട്യത്തെ സർക്കാർ അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാട്ടുപ്പെട്ടിയിലെ കുറ്റ്യാർ വയലിൽ അഞ്ചു സെന്റ് ഭൂമിയുടെ രേഖകൾ കൈമാറിയത് വെറും 8 കുടുംബങ്ങൾക്കു മാത്രമാണ്. ഇത് വലിയ വാർത്തയാക്കി പെട്ടി മുടിപ്രശ്നം പരിഹരിച്ചതായി വരുത്തി തീർക്കുകയാണ് അധികാരികളും ടാറ്റ മാനേജുമെന്റും ചെയ്യുന്നത്.
മരണപെട്ടവരുടെ ബന്ധുക്കളുൾപ്പെടെ ദുരന്തത്തിനിരയായ നിരവധി ആളുകളെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
അതുപോലെ സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്യാനുള്ള നടപടികൾ പോലും ഇതേവരെ പൂർത്തികരിച്ചിട്ടില്ല. 
പെട്ടി മുടിയിൽ നിന്നും ദുരന്തത്തിന് ശേഷം മാറ്റി താമസിപ്പിക്കപ്പെട്ട നിരവധി തൊഴിലാളി കുടുംബങ്ങളെ മറ്റു ഡിവിഷനുകളിലെ ഒഴിഞ്ഞ ലയങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്.ഇത്തരമൊരു സാഹചര്യത്തിലാണ് ഭൂസമരസമിതി  അടിയന്തിര പ്രധാന്യമുള്ള ഈആവശ്യങ്ങൾ  ഉന്നയച്ച് പ്രക്ഷോഭത്തിന് തയാറാവുന്നത്.
പലഘട്ടങ്ങളിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നവരും, കമ്പനിയെ ആശ്രയിച്ചു ഉപജീവനം നടത്തിയിരുന്നവരുമായ ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് തൊഴിലുകളില്ലാതെ ഭൂരഹിതരും പാർപ്പിട രഹിതരുമായി കഴിയുന്നുണ്ട്.    1971 ൽ സർക്കാർ ഏറ്റെടുത്ത പതിനായിരക്കണക്കിന് ഏക്കർ ഭൂമി സർക്കാർ ഉടമസ്ഥതയിൽ മൂന്നാറിൽ വിവിധ ഡി വിഷനുകളിൽ ഉണ്ട്. കൃഷിയോഗ്യമായ  ഭൂമി വേർതിരിച്ചു ഭൂരഹിതർക്ക് ഇത്  പതിച്ചു നൽകാനും വാസയോഗ്യമായ പാർപ്പിടങ്ങൾ ഉറപ്പു വരുത്താനും സർക്കാർ അടിയന്തിരമായി തീരുമാനമെടുക്കേണ്ടതുണ്ട്.
 ഈ ആവശ്യങ്ങൾ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായി ഭൂസമര സമിതി ഉന്നയിച്ചിരുന്നു.
 സർക്കാറിൽ നിക്ഷിപ്തമായ മൂന്നാറിലെ ലക്ഷകണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം നിയമ നിർമ്മാണത്തിലൂടെ ഉറപ്പു വരുത്തി കൊണ്ട് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കുകയും ചെയ്യാതെ സർക്കാർ ഇപ്പൊഴും ടാറ്റക്ക് പാദസേവ ചെയ്യുകയാണു ചെയ്യുന്നതു . ഭൂസമര സമിതി ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവമ്പർ 8 ന് രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ  ബഹുജന സത്യാഗ്രഹ പരിപാടിക്കാണ് പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.
 ഭൂസമര സമിതി മുന്നോട്ട് വെച്ച ഈ ആവശ്യങ്ങളിൽ വലിയ തോതിൽ  ബഹുജനപിന്തുണ ലഭിച്ചു
കൊണ്ടിരിക്കയാണ്. ഇതിൽ വിറളി പൂണ്ട കമ്പനി മാനേജ്മെന്റും സർക്കാരും തമ്മിൽ നടത്തിയ ഗൂഡാലോചനയാണ് നവമ്പർ 8 ന്റെ പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിലൂടെ പുറത്തു വരുന്നത്.
പോലീസിനെ ഉപയോഗിച്ച് ഈ പ്രക്ഷോഭത്തെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ അണിനിരക്കണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്. സർക്കാറിന്റെ ഈ ഹീനമായ നടപടിക്കെതിരെ
നവമ്പർ 8 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാൻ മുഴുവൻ ജനാധിപത്യ ശക്തികളോടും ഭൂസമര സമിതി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്.
നവമ്പർ എട്ടിന് ഞായറാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ബസ് സ്റ്റാന്റിന് സമീപം ഭൂസമര സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടക്കും.
ഭൂസമര സമിതി
സംസ്ഥാന കമ്മിറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *