September 26, 2023

വാഹന കച്ചവടത്തിന്റെ പേരിൽ സ്ഥിരം തട്ടിപ്പ് നടത്തുന്ന യുവാവ് പോലീസ് പിടിയിൽ

0
IMG-20201108-WA0010.jpg
കൽപ്പറ്റ :  പഴയ  വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വാങ്ങിയ ശേഷം ഉടമയെ വഞ്ചിച്ച് മുങ്ങുന്നയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ വടക്കേല്‍ അജി (40) യെയാണ് കണിയാമ്പറ്റ സ്വദേശിനിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. തുച്ഛമായ പണം മുന്‍കൂര്‍ നല്‍കി വാഹനവുമായി മുങ്ങുകയും പിന്നീട് വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊളിച്ചു വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ആണ് അജി ചെയ്യുന്നത്. സമാന രീതിയില്‍ ഇയ്യാള്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായും കമ്പളക്കാട്, പനമരം, ബത്തേരി മുതലായ സ്‌റ്റേഷനുകളില്‍ അജിക്കതിരെ പരാതികളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *