നയന മെറിൻ ജോയിക്ക് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് .
മാനന്തവാടി :
പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് നേടി നയന മെറിൻ ജോയി. ഖൊരക്പൂർ ഐഐടിയിൽനിന്നും എംടെക് പൂർത്തിയാക്കിയ നയനക്ക് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നതിനാണ് ഫെല്ലോഷിപ്പ്.
ആദ്യ രണ്ടുവർഷങ്ങളിൽ പ്രതിമാസം 70,000 രൂപയും മൂന്നാം വർഷം 75,000 രൂപ വീതവും നാലും അഞ്ചും വർഷങ്ങളിൽ 80,000 രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. അഞ്ച് വർഷത്തേക്ക് പ്രതിവർഷം രണ്ട് ലക്ഷം രൂപ കണ്ടിജൻസി ഗ്രാന്റും കിട്ടും. നിലവിൽ ഖൊരക്പൂർ ഐഐടിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. തോണിച്ചാൽ കുരിശിങ്കൽ ജോയി-ജയിൻ ദമ്പതികളുടെ മകളാണ്.
Leave a Reply