സി.ഐ.ടി.യു. വിൽ നിന്ന് രാജി വെച്ച് എ.ഐ. ടി.യു.സി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി.
മാനന്തവാടിയിൽ കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു )ൽ നിന്നും നിരവധിപേർ രാജിവെച്ചു കെ എസ് ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) യിൽ ചേർന്നു.
മാനന്തവാടിയിൽ കെ എസ് ടി എംപ്ലോയീസ് അസോസിയേഷനിൽ നിന്നും രാജിവെച്ച് കെ എസ് ടി എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വർക്ക് മാനന്തവാടി എഐടിയുസി ഓഫീസിൽ സ്വീകരണം നൽകി. കെ എസ് ടി എംപ്ലോയിസ് അസോസിയേഷൻ സിഐടിയുവിന്റെ തൊഴിലാളി വിരുദ്ധതയും മാനേജ്മെന്റ് പീഡനത്തിലും പ്രതിഷേധിച്ചാണ് രാജി. തൊഴിലാളികൾ വേറൊരു കാലത്തും അനുഭവിക്കാത്ത പീഡനമാണ് അനുഭവിച്ചു വരുന്നത് കൂടാതെ അംഗീകാരം ഉണ്ടായിട്ടും നാലര വർഷമായി തൊഴിലാളികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നേടിക്കൊടുക്കാൻ കഴിയാത്ത തൊഴിലാളി വിരുദ്ധരും പിരിവിനായി മാത്രം തൊഴിലാളികളെ കൂടെ കൂട്ടി പറ്റിക്കുന്ന തും അംഗീകരിക്കാനുള്ള ബുദ്ധിമുട്ടും തൊഴിലാളികളെ രാജിയിലേക്ക് നയിച്ചു. ഇനിയും മാറി ചിന്തിച്ചു ഇല്ലെങ്കിൽ അത് ബുദ്ധിശൂന്യത ആയിരിക്കുമെന്ന് തിരിച്ചറിയുന്നു. സി.ഐ.ടി.യുയിൽ നിന്നും രാജിവെച്ചവർ തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുന്ന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി അവരുടെ പക്ഷത്തു നിന്നും സന്ധിയില്ലാ സമരം ചെയ്യുന്ന ഒട്ടനവധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നേടിക്കൊടുത്ത നേരിന്റെ പക്ഷമായ കെ എസ് ടി എംപ്ലോയീസ് യൂണിയൻ എ ഐ ടി യു സി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പുതുതായി വന്നവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ കെ എസ് ടി എംപ്ലോയീസ് യൂണിയൻ എഐടിയുസി മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് കെ ജയന്ത് അധ്യക്ഷതവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി എ ബാബു, യൂണിയൻ ജില്ലാ പ്രസിഡണ്ട് എൻ രാജൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബൈജു, യൂണിയൻ മാനന്തവാടി യൂണിറ്റ് സെക്രട്ടറി പ്രേമാനന്ദൻ, എഐടിയുസി മാനന്തവാടി താലൂക്ക് പ്രസിഡന്റ് കെ സജീവൻ സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അംഗം നിഖിൽ പത്മനാഭൻ, തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply