തണ്ടർ ബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ. : തോക്കുകൾ കോടതിയിൽ ഹാജരാക്കി

കൽപ്പറ്റ: ഈ മാസം മൂന്നിന് മലയിൽ ഉണ്ടായ
തണ്ടർ ബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ തോക്കുകൾ കോടതിയിൽ ഹാജരാക്കി. ഏറ്റുമുട്ടലിൽ മരിച്ച
വേൽമുരുഗൻ്റെ സമീപത്ത് നിന്ന് ലഭിച്ച 303 തോക്കും. വെടിവെക്കാൻ തണ്ടർബോൾട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയിൽ ഹാജരാക്കിയത്.
കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്.
.
ഇതിനിടെ വേൽമുരുഗൻ്റെ ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി.
കൽപ്പറ്റ ജില്ലാ കോടതിയിൽ ആണ് ഹർജി നൽകിയത്
ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് സഹോദരൻ മുരുഗൻ ഹർജി നൽകിയത്.
ഈ ആവശ്യം ഉന്നയിച്ച് വയനാട് കലക്ടറേറ്റിന് മുൻപിൽ സൂചന സമരം നടത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
കോടതിക്ക് മുൻപിൽ നിൽക്കുന്ന കേസിൽ എങ്ങനെയാണ് മുഖ്യമന്ത്രി തീർപ്പ് കൽപ്പിക്കുന്നത് മനുഷ്യാവകാശ പ്രവർത്തകനും മുമ്പ് മരിച്ച സി.പി. ജലീലിന്റെ സഹോദരനുമായ സി പി റഷീദ് ചോദിച്ചു .മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..
മുഴുവൻ കേസുകളും ഒരുമിച്ച് പരിഗണിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു..



Leave a Reply