May 21, 2026

വയനാട് ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്: 83 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ


*82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.11.20) 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8396 ആയി. 7345 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 995 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 500 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി  സ്വദേശികള്‍ 14, പുല്‍പ്പള്ളി  സ്വദേശികള്‍ 9, മീനങ്ങാടി, നെന്മേനി  സ്വദേശികള്‍ 7 പേര്‍  വീതം, അമ്പലവയല്‍  സ്വദേശികള്‍ 6, മൂപ്പൈനാട്, കല്‍പ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മുട്ടില്‍, ബത്തേരി സ്വദേശികള്‍ 4 പേര്‍  വീതം, കണിയാമ്പറ്റ, മേപ്പാടി, പനമരം, പൊഴുതന, തൊണ്ടര്‍നാട് , വെള്ളമുണ്ട  സ്വദേശികള്‍  2 പേര്‍  വീതം, കോട്ടത്തറ, നൂല്‍പ്പുഴ, തവിഞ്ഞാല്‍, വൈത്തിരി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ആസ്സാമില്‍  നിന്നു  വന്ന ബത്തേരി  സ്വദേശി, ഗുജറാത്തില്‍ നിന്നു വന്ന പടിഞ്ഞാറത്തറ  സ്വദേശി, മധ്യപ്രദേശില്‍ നിന്നും  വന്ന 3 മേപ്പാടി  സ്വദേശികള്‍, മീനങ്ങാടി, ബത്തേരി, നെന്മേനി, മുട്ടില്‍, പൂതാടി  സ്വദേശികളായ ഓരോരുത്തര്‍, 3 പുല്‍പള്ളി  സ്വദേശികള്‍, ബാംഗ്ലൂരില്‍  നിന്നും  വന്ന  ഒരു  കണിയാമ്പറ്റ  സ്വദേശി, ഒരു  മീനങ്ങാടി  സ്വദേശി, മൂന്ന് പൂതാടി  സ്വദേശികള്‍  എന്നിവരാണ്  ഇതര സംസ്ഥാനങ്ങളില്‍  നിന്നും  വന്ന്  രോഗബാധിതരായവര്‍.

83 പേര്‍ക്ക് രോഗമുക്തി
മേപ്പാടി  സ്വദേശികള്‍ 8, ബത്തേരി  സ്വദേശികള്‍ 7, കണിയാമ്പറ്റ  സ്വദേശികള്‍ 6, തവിഞ്ഞാല്‍  സ്വദേശികള്‍ 4, മുട്ടില്‍, കല്‍പ്പറ്റ, വൈത്തിരി, പൊഴുതന, പനമരം സ്വദേശികള്‍ 2 പേര്‍  വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മൂപ്പനാട്, മാനന്തവാടി, പടിഞ്ഞാറത്തറ, മീനങ്ങാടി സ്വദേശികളായ  ഓരോരുത്തരും  ഒരു  ബീഹാര്‍ സ്വദേശിയും  വീടുകളില്‍ നിരീക്ഷണത്തിലുള്ള 41 പേരും രോഗമുക്തി നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *