May 22, 2026

അഭിഭാഷക കുടുംബത്തിലെ കാരണവർ വയനാട് ജില്ല രൂപീകരണത്തിന്റെ അമരക്കാരൻ അഡ്വ.വി.എ. മത്തായി ഓർമ്മയായി.

0
1605502589768.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ..:
പ്രമുഖ അഭിഭാഷകനും വയനാട് ജില്ലാ രൂപീകരണത്തിലെ അമരക്കാരനും ആയിരു ന്ന കൽപ്പറ്റ കോലത്ത് വലിയവീട്ടിൽ അഡ്വക്കേറ്റ് വി എ മത്തായി അന്തരിച്ചു. 88 വയസ്സായിരുന്നു. 1959 നവംബർ ഒന്നിന് വയനാട്ടിൽ എത്തി കുടിയേറ്റ ജനതയുടെ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം വയനാടിന്റെ സമഗ്രവികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. 1979- 1984 കാലഘട്ടത്തിൽ കൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികൾക്ക് മികച്ച ഉദാഹരണങ്ങളാണ് വയനാട് ജില്ലാ രൂപീകരണം, കൽപ്പറ്റ ഗവൺമെന്റ് കോളേജ് സ്ഥാപനം, പുളിയാർമല ഐടിഐ, മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂൾ, പെരിന്തട്ട ഗവൺമെന്റ് സ്കൂൾ, കൽപ്പറ്റ ബൈപ്പാസ് പദ്ധതി, വിവിധ കോടതികൾ സ്ഥാപിക്കൽ മുതലായവ. 
      കൽപ്പറ്റ ബാർ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായ അദ്ദേഹം ഒമ്പത് തവണ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാന സമിതി കൺവീനർ എന്ന നിലയിൽ വയനാട് ജില്ലയുടെ ആസ്ഥാനം കൽപ്പറ്റയിൽ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കേരളത്തിനകത്തും മറ്റു  സംസ്ഥാനങ്ങളിലുമായി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അദ്ദേഹം ഹാജറായിട്ടുണ്ട്.
     വിമോചനസമരം, ഒരണ സമരം, ട്രാൻസ്പോർട്ട് സമരം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ റോയിട്ടേഴ്സ് വാർത്താ മാധ്യമത്തിന് അഭിമുഖം നൽകുകയും ചെയ്തിട്ടുണ്ട്.
 സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം റോട്ടറി, ലയൺസ്, ഓഫീസേഴ്സ് ക്ലബ്ബുകളുടെ സ്ഥാപക അംഗമായും. ഇസ്കസ്, ശക്തി ഗ്രന്ഥശാല പ്രസ്ഥാനം, റെഡ് ക്രോസ് വയനാട് എന്നിവയുടെ രൂപീകരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു. വിവിധ അഖിലേന്ത്യ കായിക ടൂർണമെന്റ് കൾ വയനാട്ടിൽ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. 
     കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. ജീവിക്കുന്ന ഓർമ്മകൾ എന്ന ആത്മകഥയുടെ രചയിതാവാണ്.
                        റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയും വയനാട് ജില്ലാ മുൻ ഗൈഡ്സ് കമ്മീഷണറും ആയ ഭാര്യ ചെല്ലമ്മ മത്തായി, മണ്ണൂർ വിളവിനായി കുടുംബാംഗമാണ്. മക്കൾ :മിനി മത്തായി (ജി എച്ച് എസ് എസ് ബീനാച്ചി),  ദീപാ മത്തായി, സിനി സൂസൻ മത്തായി (ജി എച്ച് എസ് എസ് ആനപ്പാറ), അഡ്വക്കേറ്റ് പ്രഭാ മത്തായി, അഡ്വക്കേറ്റ് ശുഭ മത്തായി, ലല്ലു റേച്ചൽ മത്തായി. മരുമക്കൾ: അഡ്വക്കേറ്റ് കെ യു ബേബി, അഡ്വക്കേറ്റ് ലാൽജി പി തോമസ് (ഹൈക്കോടതി),  ജസ്റ്റിൻ കെ ജോൺ (പോർച്ചുഗൽ ഗ്രൂപ്പ്), അഡ്വക്കേറ്റ് അജി മാത്യു, മനോജ് മാത്യു (ഇൻഫോപാർക്ക്), ആഷ്‌ലി മാത്യൂസ് (ആക്സിൻജർ, ബാംഗ്ലൂർ ).പേരമകൻ അഡ്വക്കേറ്റ് മിഥുൻ ബേബി ജോൺ കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *