അന്താരാഷ്ട്ര ശിശുദിനം- കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് അതിജീവിച്ച കുട്ടികളുടെ ആദരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കല്‍പ്പറ്റ: അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് അതിജീവിച്ച കുട്ടികളുടെ ആദരം. ആരോഗ്യ വകുപ്പ്, പോലീസ്, ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്‍റര്‍ എന്നിവയോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ദിവ്യ സി.കെ -ജില്ലാ ഗവ.ഹോസ്പിറ്റല്‍, അമിത് രമണന്‍- ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്‍റര്‍, പി വി സുരേന്ദ്രന്‍- ഡി. വൈ. എസ്.പി, ഷാമിള എ.എസ് – ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, മനോജ്- നഴ്സിംഗ് അസിസ്റ്റന്‍റ്, അനിത കെ വര്‍ഗ്ഗീസ്- സ്റ്റാഫ് നഴ്സ്, സജീവ് ഒ.ആര്‍- ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, സിബിന്‍- എപ്പിഡമിയോളജിസ്റ്റ്, ഷാജിമോള്‍ ടി.ഡി – ആശാവര്‍ക്കര്‍ എന്നിവരെയാണ് ആദരിച്ചത്.  ചൈല്‍ഡ്ലൈന്‍ വയനാട് കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ബാലാവകാശ വാരാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ സി. കെ ദിനേശന്‍, കോ-ഓഡിനേറ്റര്‍ എ. സി ദാവൂദ്, ഡോ. ദിവ്യ സി. കെ, അമിത് രമണന്‍ ചൈല്‍ഡ്ലൈന്‍ കൗണ്‍സിലര്‍ അനിഷ ജോസ്, ഫാത്തിമ നിലൂഫര്‍, ശാലിസണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. 
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *