March 28, 2024

പണ്ഡിത നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: സി മുഹമ്മദ് ഫൈസി

0
1605934021971.jpg


കല്‍പ്പറ്റ. അധാര്‍മിക പ്രവണതകളും, ഇസ്്‌ലാമിന് നേരെയുള്ള വെല്ലുവിളികളും വര്‍ധിച്ചു വരുന്ന വര്‍ത്തമാന കാലത്ത് പണ്ഡിത നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. സമസ്ത  ജില്ലാ ജനറല്‍ ബോഡിയില്‍ 'പണ്ഡിത നേതൃത്വം ആവശ്യകത  ' എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.യുക്തിവാദം, നിരീശ്വരവാദം, നവീന വാദം , ഭീകരവാദം, തീവ്രവാദം, വര്‍ഗീയത എന്നിവ നേരിടുന്നതിന് പണ്ഡിതന്മാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനില്‍ ചേര്‍ന്ന സമസ്ത: ജില്ലാ ജനറല്‍ ബോഡി , ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജനറല്‍ ബോഡിയില്‍ വെച്ച് 2020 – 2023 വര്‍ഷത്തേക്കുള്ള പുതിയ മുശാവറ രൂപവത്‌രിച്ചു. പുനസംഘടനക്ക്  പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി നേതൃത്വം നല്‍കി. ഭാരവാഹികള്‍: പി ഹസന്‍ മുസ്്‌ലിയാര്‍ വെള്ളമുണ്ട (പ്രസി),അബൂബക്കര്‍ ഫൈസി കൈപ്പാണി (ജന.സെക്ര),അലി മുസ്്‌ലിയാര്‍ വെട്ടത്തൂര്‍ (ട്രഷറര്‍) ,സയ്യിദ് അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍ പള്ളിക്കല്‍, അബ്ദുല്ല മുസ്്‌ലിയാര്‍ തരുവണ, കുഞ്ഞബ്ദുല്ല ഫൈസി കടമേരി, അബ്ദുല്ലക്കുട്ടി ബാഖവി പടിഞ്ഞാറത്തറ(വൈസ് പ്രസി.),ഹംസ അഹ്‌സനി ഓടപ്പള്ളം,മുഹമ്മദ് സഖാഫി ചെറുവേരി,അഷറഫ് സഖാഫി കാമിലി ,ഇബ്‌റാഹീം സഖാഫി കോട്ടൂര്‍ (ജോ.സെക്ര), മുശാവറ അംഗങ്ങളില്‍ നിന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടെയാണ് ജനറല്‍ ബോഡി യോഗം സമാപിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *