തലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. : സഹയാത്രികന് ഗുരുതര പരിക്ക്.
മാനന്തവാടി' :തലപ്പുഴ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക് . വാളാട് കാട്ടിമൊട്ടമ്മൽ രാജൻ – പുഷ്പ ദമ്പതികളുടെ മകൻ രാജേഷ് (21) ആണ് മരിച്ചത്. പുത്തൻ പുര കോളനിയിലെ സുധീഷ് (22) നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 10 മണിയോടെ കണിയാരം പുത്തൻപുരക്കൽ വളവിലാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. തൽഷണം രാജേഷ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുധീഷിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Leave a Reply