കോൺഗ്രസ് എസിൽ ചേർന്നവർക്ക് നാളെ സ്വീകരണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മക്കിയാട്: 
കോൺഗ്രസ് ഐയിൽ നിന്നും രാജിവച്ചു കോൺഗ്രസ് എസിൽ ചേർന്ന സിബി ആൻറണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർക്കും കോറോം ചാലിൽ 12-
 വാർഡിൽ  ഞായറാഴ്ച രാവിലെ 11മണിയ്ക്ക് സ്വീകരണം നൽകും.സമകാലിനരാഷ്ട്രീയത്തിൽ വർഗീയ കക്ഷികളെ കൂട്ടുപിടിച്ചു ഇടതുപക്ഷജനാധിപത്യ മുന്നണിയെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.ബിജെപിയുമായി സന്ധിയിലേർപ്പെട്ടു വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു  കേരളഗവണ്മെന്റിനെ അട്ടിമറിച്ചിടാൻശ്രമിക്കുന്ന യുഡിഎഫ് മുന്നണിക്കുള്ളവ്യക്തമായ തിരിച്ചടിയായിരിക്കും ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുജനങ്ങൾ സമ്മാനിക്കുക . യോഗം കെ.പി.സി.സി.എസ്.  ജില്ലാ പ്രസിഡന്റ്,കെ പി ശശികുമാർ ഉത്ഘാടനം ചെയ്യും. സംസ്ഥാന നിർവാഹക സമിതി അംഗം  എൻ പി രജിത്ത് പുതിയതായി പാർട്ടി അംഗത്വം എടുത്തവരെ  സ്വീകരിക്കും.ജില്ലാ  വൈസ് പ്രസിഡന്റ് ബേബി, ജില്ലാ സെക്രട്ടറി മാരായ അരുൺ കുമാർ,സാബു മാസ്റ്റർ ജില്ലാ ട്രഷറർ ജയരാജ് മാസ്റ്റർ  വിജയൻ പാലക്കുഴി,മണ്ഡലം പ്രസിഡന്റ് മനോജ് കൂവണ തുടങ്ങിയവർ പങ്കെടുക്കും.
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *