April 26, 2024

വാഹനത്തിൽ നടത്തുന്ന അനധികൃത കച്ചവടം നിർത്തലാക്കണം. കെ ആർ എഫ് എ

0
Img 20201121 Wa0262.jpg
മീനങ്ങാടി: വാഹനത്തിലും, വീടുകൾ കേന്ദ്രീകരിച്ചും നടത്തുന്ന  അനധികൃത കച്ചവടം നിയമം മൂലം നിർത്തലാക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു …. ഒരു തരത്തിലുള്ള മാനദണ്ഡവും നിയമവ്യവസ്ഥയും പാലിക്കാതെ കോവിഡ് മഹാമാരി കാലഘട്ടത്തിലും അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ട് ഉൽപ്പന്നങ്ങൾ കൊണ്ട് വന്ന് അതേ വാഹനങ്ങളിൽ വീട് വീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുന്നത് പ്രത്യേകിച്ച് മഹാമാരിയുടെ സാഹചര്യത്തിൽ നിയമവിരുധമാണെന്നിരിക്കെ ബന്ധപ്പെട്ട അധികാരികൾ മൗനം തുടരുന്നത് കണ്ടില്ലന്ന് നടിക്കാൻ കഴിയില്ല ….എല്ലാവിധ ലൈസൻസുമായി കച്ചവടം ചെയ്യുന്ന ചെറുകിട മേഖല തകർന്ന് തരിപ്പിണമായി മാറിയിരിക്കുകയാണ് …. ഈ സ്ഥിതിവിശേഷം തുടർന്നാൽ കർഷക ആത്മഹത്യ പോലെ വ്യാപാര മേഖലയിലും ആത്മഹത്യ ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് ചില്ലറ ചെരുപ്പ് വ്യാപാര മേഖലയും …. വാഹനങ്ങളിൽ ചെരുപ്പുമായി വിൽപ്പനക്ക് വന്നാൽ വഴിയിൽ തടയുന്നത് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് KRFA വയനാട് ജില്ലാ കമ്മിറ്റി നേതൃത്വം നൽകും …. ഇത്തരത്തിലുള്ള നിയമ വിരുദ്ധ കച്ചവടത്തിനെതിരെ  കെ ആർ എഫ് എ ജില്ലാ പ്രവർത്തകസമിതി യോഗം അതിശക്തമായ ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത് …. ഇത്തരത്തിലുള്ള  കച്ചവടങ്ങളെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾക്ക് പരാതി നൽകാനും  നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു ….. ജില്ലാ പ്രസിഡൻറ് അൻവർ നോവ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടസ് ,ട്രഷറർ നിസാർ കെ കെ ,ഭാരവാഹികളായ ആസിഫ്, അബൂബക്കർ, മഹബൂബ്, ഇല്യാസ്. പ്രവർത്തക സമിതി അംഗങ്ങളായ ഷൗക്കത്തലി, ഷിറാസ്, സംഗീത്, മമ്മൂട്ടി, ഷബീർ ജാസ്, ലത്തീഫ്, ഷമീർ, ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ഫുട്വെയർ വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു…..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *