August 13, 2026

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തദാനവുമായി സ്ഥാനാർഥി

0
IMG-20201124-WA0330.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടലിന് സമീപം മാണ്ടാട് നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്ത രക്തദാനം നടത്തി സ്ഥാനാർഥി മാതൃകയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുട്ടിൽ ഡിവിഷനിലെ സ്ഥാനാർഥി അരുൺ ദേവാണ് രക്തദാനം നടത്തിയത്. ഒരു വർഷം മുൻപ് ഫുട്ബോൾ ടർഫിൽ വെച്ച് മരണപ്പെട്ട എൽസൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് എൽസൻ സ്മാരക കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രക്തദാന ക്യാമ്പ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ക്യാമ്പിൽ എത്തി അരുൺ ദേവ് രക്തം ദാനം നൽകുകയായിരുന്നു. ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news