November 7, 2026

ഇഖ്ബാൽ ചികിത്സ നിധിയിലേക്ക് പൾസ് എമർജൻസി ടീം ഒരു ലക്ഷം രൂപ കൈമാറി

0
IMG-20201124-WA0331.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
ഓടത്തോട് കളരിക്കൽ ഇഖ്ബാലിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പൾസ് എമർജൻസി ടീം കേരള സ്വരൂപിച്ചു നൽകിയത് ഒരു ലക്ഷം രൂപ. വിവിധ യൂണിറ്റുകളിൽ നിന്നായി സമാഹരിച്ച തുക ഇഖ്ബാലിൻ്റെ വീട്ടിലെത്തി പൾസ് എമർജൻസി ടീം വളണ്ടിയർമാർ കൈമാറി. ഇഖ്ബാൽ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും കുടുംബവും ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. ഇഖ്ബാലിനെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. 
ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇതേതുടർന്നാണ് പൾസർ എമർജൻസി ടീം കേരള സ്വന്തം നിലയ്ക്ക് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്. കൽപ്പറ്റ വിജയ് പമ്പിൽ പ്രവർത്തിക്കുന്ന kl-12 തട്ടുകട നടത്തിപ്പുകാരും ധനസമാഹരണത്തിന് സഹകരിച്ചിരുന്നു. പൾസ് വളണ്ടിയർ മാരായ സലിം കൽപ്പറ്റ, ആനന്ദൻ, ഷൗക്കത്ത് പഞ്ചിലി എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *