June 13, 2026

75 ലക്ഷത്തിന്റെ പാൻ മസാലയുമായി വയനാട്ടിൽ രണ്ട് പേർ പിടിയിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ


കൽപ്പറ്റ: വയനാട്ടിൽ 

വാഹന പരിശോധനക്കിടെ എക്സൈസ് സംഘം  നിരോധിത  പാൻമസാല പിടികൂടി. മൈസൂരിൽ നിന്നും സ്ഥാനത്തേക്ക് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് ബത്തേരിയിൽ  എക്സൈസ് പിടികൂടിയത്.

സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി അജ്മൽ (25) ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻ്റലിജൻ്റ്സും, ബത്തേരി എക്സൈസ് റെയിഞ്ചും ചേർന്നാണ് നിരോധിത പാൻ മസാല പിടികൂടിയത്.

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *