April 29, 2026

സ്ഥാനാർത്ഥികളിലെ വിദ്യാസമ്പന്നൻ ജുനൈദ് കൈപ്പാണി

0
IMG-20201123-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റഃ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥാനാർഥികളിൽ ജുനൈദ് കൈപ്പാണി മുന്നിൽ. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ ജനതാദൾ എസ് ടിക്കറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ജുനൈദ് ജനവിധി തേടുന്നത്. കൊമേഴ്‌സിൽ ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്‌ഥമാക്കിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ്.പൂർത്തിയാക്കിയ ജുനൈദ് വിവിധ വിഷയങ്ങളിൽ അര ഡസനിലധികം  ഡിപ്ലോമ കോഴ്സുകളും കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി,അണ്ണാമലൈ യൂണിവേഴ്സിറ്റി,കേരള സർവ്വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *