April 20, 2024

പ്രൊബേഷന്‍ വാരാഘോഷം: ഡിസംബർ 2 ന് ദേശീയ വെബിനാര്‍.

0
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവമ്പര്‍ 15 മുതല്‍അദ്ദേഹത്തിന്റെ ചരമദിനമായ ഡിസമ്പര്‍ 4 വരെ പ്രൊബേഷന്‍ വാരമായി സംസ്ഥാനത്ത് ആഘോഷിക്കുക യാണ്. പ്രൊബേഷന്‍ വാരാഘോഷത്തിന്റെ ഭാഗമായി 'പ്രൊബേഷന്‍ സംവിധാനം ഇന്ത്യയില്‍: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസ്, 'പ്രയാസ്' ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുംബൈ, ഓള്‍ ഇന്ത്യാ പ്രൊബേഷന്‍ ഓഫീസേഴ്‌സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 2 ന് വൈകീട്ട് നാലു മണിക്ക്ഗൂഗിള്‍ മീറ്റ് വഴി ദേശീയ വെബിനാര്‍ നടക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്യും. 
ജില്ലാ ജഡ്ജിയും കേരള ജുഡീഷ്യ ല്‍ അക്കാദമി ഡയറക്ടറുമായ കെ സത്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബീഹാര്‍ പ്രിസ ണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഐ.ജി.മിഥിലേഷ്മിശ്ര മുഖ്യപ്രഭാഷണം നടത്തും. പ്രിസണ്‍ ഹെഡ്ക്വാ ര്‍ട്ടേഴ്‌സ് ഡി.ഐ.ജി.എസ് സന്തോഷ്, മുംബൈ 'പ്രയാസ്' സോഷ്യല്‍ വര്‍ക്കര്‍ വികാസ് കദം എന്നിവര്‍ പങ്കെടുക്കും. 'പ്രൊബേഷന്‍ സേവനം ഇന്ത്യയില്‍; നില വിലെ അവസ്ഥയും പ്രാധാന്യവും' എന്ന വിഷയം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രൊഫസര്‍ ഡോ. വിജയരാഘവന്‍ അവതരിപ്പിക്കും. 'നല്ല നടപ്പ് നിയമത്തിന്റെ ഫലപ്രദമായ നിര്‍വഹണം' എന്ന വിഷയത്തില്‍ തമിഴ്‌നാട് തിരുപ്പൂര്‍ പ്രൊബേഷന്‍ ഓഫീസര്‍ സൗമിയ നാരായണന്‍ ക്ലാസെടുക്കും.
'പ്രൊബേഷന്‍ സംവിധാനം കേരളത്തില്‍' എന്ന വിഷയം സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.കെ. സുബൈര്‍ അവതരിപ്പിക്കും.'പ്രൊബേഷന്‍ സേവനം ശാക്തീകരിക്കുന്നതില്‍ പരിശീലന സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ തമിഴ്‌നാട്  വെല്ലൂര്‍ അക്കാദമി ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍  ഡയറക്ടര്‍ ചന്ദ്രശേഖര്‍, ചണ്ഡിഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉപ്നീത് ലള്ളി എന്നിവര്‍ പങ്കെടുക്കും.
'പ്രൊബേഷന്‍ മേഖലയിലെ നൂതന പദ്ധതികളും വിജയ കഥകളും' എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആഷാ മുകുന്ദന്‍ മോഡറേറ്ററാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊബേഷന്‍ ഓഫീസര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിനിധികളായി ദേശീയ വെസിനാറില്‍ പങ്കെടുക്കും.
മലയാളത്തില്‍ 'നല്ല നടപ്പ്' എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സമ്പ്രദായമാണ്'പ്രൊബേഷന്‍'. ജയില്‍ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണെങ്കില്‍ കൂടി, കേസിന്റെ സാഹചര്യം, കുറ്റക്യത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം, കുടുംബസാമൂഹ്യ പശ്ചാത്തലം, പൂര്‍വ്വ ചരിത്രം എന്നിവ കണക്കിലെടുത്ത്, ചില വ്യവസ്ഥകള്‍ക്ക് വിധേയമായിജയില്‍ ശിക്ഷ മാറ്റിവെക്കുന്ന സംവിധാനമാണ് പ്രൊബേഷന്‍. കുറ്റവാ ളിയെ, സ്വന്തം കുടുംബ സാഹചര്യത്തിലും സമൂഹത്തിലും തന്നെ ജീവിക്കാന്‍ അവസരം നല്കി മന:പരിവര്‍ത്തനവും പുനരധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഉത്തമ പൗരനാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സാ സമ്പ്ര ദായമാണ് പ്രൊബേഷന്‍. ശിക്ഷ കുറ്റകൃത്യത്തിന് യോജിച്ച രീതിയിലല്ല മറിച്ച് കുറ്റവാളിക്ക് യോജിച്ച രീതിയി ലാവണമെന്ന ആധുനിക കുറ്റകൃത്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടാണ് പ്രൊബേഷ,ന്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വം. 
സംസ്ഥാനത്ത് പ്രൊബേഷന്‍ സംവിധാനം ശാക്തീകരിക്കുന്നനായി 'നേര്‍വഴി' പദ്ധതി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുപ്രകാരം തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നല്ലനടപ്പ് നിയമപ്രകാരം കോടതികള്‍ വിട്ടവരും ഉള്‍പ്പെടെ 358 പേര്‍ സംസ്ഥാനത്ത് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ നല്ല നടപ്പ് നിരീക്ഷണത്തില്‍ നല്ല ജീവിതം നയിച്ച് വരുന്നുണ്ട്.
മന്ത്രി, ന്യായാധിപന്‍ എന്നീ നിലകളില്‍ ജയില്‍ പരിഷ്‌കരണത്തിനും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് കഴിഞ്ഞ വര്‍ഷം മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവമ്പര്‍ 15 ന് സംസ്ഥാനത്ത് പ്രൊബേഷന്‍ ദിനമായി ആചരിച്ചു തുടങ്ങിയത്.
1957ലെ പ്രഥമ കേരള നിയമസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു വി.ആര്‍.കൃഷ്ണയ്യര്‍. പിന്നീട് ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി ജഡ്ജിയുമായി. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ സുനില്‍ ബത്ര- ഡല്‍ഹി അഡ് മിനിസ്‌ട്രേഷന്‍ കേസിന്റെ വിധിയിലൂടെ ഇന്ത്യയില്‍ സമൂലമായ ജയില്‍ പരിഷ്‌ക്കരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ശിക്ഷാരീതികള്‍ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തിലായിരിക്കണമെന്ന് ഉറച്ച് വിശ്വസിച്ച അദ്ദേഹം, ആ ലക്ഷ്യത്തിന് പ്രാധാന്യം നല്‍കുന്ന പ്രൊബേഷന്‍ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സുപ്രീം കോടതി വിധിയിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. 
കുറ്റവാളിയുടെ  സ്വഭാവ പരിവര്‍ത്തനത്തിനും  സാമൂഹിക പുനരധിവാസത്തിനുമുള്ള ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍പ്രൊബേഷന്‍ സമ്പ്രദായം ആധുനിക  വത്ക്കരിക്കേണ്ട തിന്റെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് സോഷ്യല്‍ മിഷന്‍ ഓഫ്ലോ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *