May 15, 2026

ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ്: .214 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (1.1.21) 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097  ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികളായ 24 പേർ, ബത്തേരി 23 പേർ, മാനന്തവാടി 14 പേർ, വെള്ളമുണ്ട 13 പേർ, കൽപ്പറ്റ, തവിഞ്ഞാൽ 12 പേർ  വീതം, മീനങ്ങാടി 11 പേർ, നൂൽപ്പുഴ 10 പേർ, മുട്ടിൽ 8 പേർ, നെന്മേനി, വൈത്തിരി 6 പേർ വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, പൂതാടി 5 പേർ വീതം, പുൽപ്പള്ളി 4 പേർ, കോട്ടത്തറ, പടിഞ്ഞാറത്തറ, തരിയോട് 3 പേർ വീതം, അമ്പലവയൽ, എടവക, പനമരം 2 പേർ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായവർ. തമിഴ്നാട്ടിൽ നിന്നു വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതനായത്.
*214 പേര്‍ക്ക് രോഗമുക്തി*
നെന്മേനി സ്വദേശികളായ 14 പേർ, മാനന്തവാടി 12 പേർ, മേപ്പാടി 9 പേർ, കണിയാമ്പറ്റ 7 പേർ, ബത്തേരി 6 പേർ, വെള്ളമുണ്ട, പടിഞ്ഞാറത്തറ 5 പേർ വീതം, കൽപ്പറ്റ, എടവക 4 പേർ വീതം, തരിയോട്, മുള്ളൻകൊല്ലി 3 പേർ വീതം, പുൽപ്പള്ളി, മീനങ്ങാടി, പൊഴുതന 2 പേർ വീതം, അമ്പലവയൽ, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു മലപ്പുറം സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 133 പേരുമാണ്  രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *