August 10, 2026

അശരണരെ ചേര്‍ത്ത് പിടിച്ച് കെ ആര്‍ എഫ് എ സ്ഥാപകദിനം

0
IMG-20210101-WA0630.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: ഏവരാലും ഉപേക്ഷിക്കപ്പെട്ട തെരുവു ജീവിതങ്ങളെ സംരക്ഷിക്കുന്ന പീസ് വില്ലേജിലേക്ക് പുതുവത്സര കേക്ക് നല്‍കി കേരള റിട്ടെയില്‍ ഫൂട്‌വെയര്‍ അസോസിയേഷന്‍ സ്ഥാപകദിനം ആചരിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പീസ് വില്ലേജ് മാനേജര്‍ അമീന് കേക്കുകള്‍ കൈമാറി. കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ അന്തേവാസികളാണ് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടത്. കേരളത്തിലെ ചെറുകിട ഫൂട്‌വെയര്‍ വ്യാപാരികളുടെ കൂട്ടായ്മയാണ് കേരള റിട്ടെയില്‍ ഫൂട്‌വെയര്‍ അസോസിയേഷൻ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *