May 15, 2026

കെ.എം ആലിയുടെയും എം.ആർ ബാലകൃഷ്ണൻ്റെയും നിര്യാണത്തിൽ അനുശോചന യോഗം നടത്തി

0
IMG-20210102-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                        വെണ്ണിയോട്: ഡി സി സി വൈസ് പ്രസിഡൻറും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മടക്കി മല സഹകരണ ബാങ്കിൽ ദീർഘകാലം ഡയറക്ടറുമായിരുന്ന കെ.എം ആലിയുടെയും ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറും മുൻബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും മടക്കി മല ബാങ്ക് ഡയറക്ടറുമായ എം.ആർ ബാലകൃഷ്ണൻ്റെയും നിര്യാണത്തിൽ സർവകക്ഷിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് അധ്യക്ഷം വഹിച്ചു. കെ പി സി സി എക്സിക്യുട്ടീവ് അംഗം എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു വാള ൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ പി.കെ അബ്ദുറഹ്മാൻ മാണി ഫ്രാൻസിസ്, സി  സി തങ്കച്ചൻ, വി. സി അബൂബക്കർ ,പി സുരേഷ്, സജീഷ് കുമാർ, വി.ജെ ജോസ്, പി.എ സൂപ്പി ക്കുട്ടി, പി എൽ ജോസ്, ബേബി പുന്നക്കൽ, സി.കെ ഇബ്രായി, എം വി ടോമി, ആൻറണി പാറയിൽ എന്നിവർപ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *