April 19, 2024

ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ് .178 പേര്‍ക്ക് രോഗമുക്തി

0

.202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (2.1.21) 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി. 14858 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 103 മരണം. നിലവില്‍ 2340 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1681 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 26 പേർ, എടവക 24 പേർ, നെന്മേനി 22 പേർ, കണിയാമ്പറ്റ 18 പേർ, പടിഞ്ഞാറത്തറ 14 പേർ, വെള്ളമുണ്ട, പനമരം 13 പേർ വീതം, മേപ്പാടി 11 പേർ, കൽപ്പറ്റ 10 പേർ, വൈത്തിരി 9 പേർ, പൂതാടി 7 പേർ, മുട്ടിൽ, മൂപ്പൈനാട്, മീനങ്ങാടി 5 പേർ വീതം, നൂൽപ്പുഴ, മാനന്തവാടി 4 പേർ വീതം, കോട്ടത്തറ 3 പേർ, പുൽപ്പള്ളി, മേപ്പാടി, അമ്പലവയൽ 2 പേർ വീതം, തിരുനെല്ലി, മാനന്തവാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഒമാനിൽ നിന്നും വന്ന കൽപ്പറ്റ സ്വദേശി, ഗൾഫിൽ നിന്നും വന്ന തവിഞ്ഞാൽ സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗ ബാധിതരായത്.

*178 പേര്‍ക്ക് രോഗമുക്തി*
കണിയാമ്പറ്റ സ്വദേശികളായ 17 പേർ, പനമരം 14 പേർ, പടിഞ്ഞാറത്തറ 10 പേർ, മാനന്തവാടി 7 പേർ, കോട്ടത്തറ 6 പേർ, മേപ്പാടി, പുൽപ്പള്ളി, ബത്തേരി 5 പേർ വീതം, മുട്ടിൽ, മൂപ്പൈനാട് 4 പേർ വീതം, വൈത്തിരി, പൂതാടി, എടവക, അമ്പലവയൽ, തിരുനെല്ലി 3 പേർ വീതം, തൊണ്ടർനാട്, കൽപ്പറ്റ, മുള്ളൻകൊല്ലി, മീനങ്ങാടി 2 പേർ വീതം, നെന്മേനി, പൊഴുതന സ്വദേശികളായ ഓരോരുത്തരും, ഒരു ആലപ്പുഴ സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 75 പേരുമാണ് രോഗ മുക്തി നേടിയത്.

*407 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.1.21) പുതുതായി നിരീക്ഷണത്തിലായത് 407 പേരാണ്. 865 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8633 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 412 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 213499 സാമ്പിളുകളില്‍ 211548 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 194247 നെഗറ്റീവും 17301 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *