May 2, 2024

കൊളഗപ്പാറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്

0
Img 20210103 Wa0006.jpg
:
ബത്തേരി
ദേശീയപാത 766 ൽ  കൊളഗപ്പാറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്
കാർ ,ബൈക്ക് യാത്രക്കാർക്കാണ് പരിക്ക്. കാർ യാത്രികരും കോഴിക്കോട് സ്വദേശികളുമായ ഷാഹുൽ ( 34), റാഷിദ് (25) സാബിറ ( 39) എന്നിവർക്കും ബൈക്ക് യാത്രികരും മാനന്തവാടി സ്വദേശികളായ ഫിറോസ് (37), സജറിൻ സുഹാന (17) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഷാഹുൽ , റാഷിദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, ഫിറോസ് , സജറിൻ സുഹാന എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം. ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബൈക്കും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *