ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കല്‍പ്പറ്റ : 2020 ജനുവരി 18ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനി പാട്ട് എന്ന കൃതിയെ ആസ്പദമാക്കി ഏകാത്മകം 2020 എന്ന പേരില്‍ അവതരിപ്പിച്ച മെഗാ മോഹിനിയാട്ട നൃത്താവിഷ്‌ക്കാര പരിപാടിയില്‍ കല്‍പ്പറ്റ എസ്.എന്‍.ഡി.പി. യൂണിയന്‍ വനിതാസംഘം പ്രതിനിധികളായി പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് നേടിയ വനിതാസംഘം പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനവും യോഗം പ്രവര്‍ത്തകര്‍ക്കുള്ള നേതൃത്വ ക്യാമ്പും 3-1-2021 ഞായറാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഗ്രേസ് റസിഡന്‍സിയില്‍ നടത്തുന്ന ചടങ്ങില്‍വെച്ച് എസ്.എന്‍.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി ഗുരുദേവന്റ ദര്‍ശനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. കേന്ദ്രവനിതാസംഘം ജനറല്‍ സെക്രട്ടറി സംഗീത വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍.കൃഷ്ണന്‍, എം.മോഹനന്‍, സാജന്‍ പൊരുന്നിക്കല്‍, ശ്രീദേവി ബാബു, ഉഷ തമ്പി, എന്‍. മണിയപ്പന്‍, എം.പി.പ്രകാശന്‍, ശാന്തമ്മ ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.





Leave a Reply