April 24, 2024

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്: 84 പേര്‍ക്ക് രോഗമുക്തി

0

.76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.1.21) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 84 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17528  ആയി. 15069 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 105 മരണം. നിലവില്‍ 2354 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1878 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 17, മാനന്തവാടി 13, മൂപ്പൈനാട് 6, കല്‍പ്പറ്റ, മീനങ്ങാടി, വെള്ളമുണ്ട 4 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ 3 പേര്‍ വീതം, മേപ്പാടി, നെന്മേനി, പനമരം, തരിയോട്, തവിഞ്ഞാല്‍,  തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൂതാടി, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന എടവക സ്വദേശിക്കും ബാംഗ്ലൂര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

84 പേര്‍ക്ക് രോഗമുക്തി
മാനന്തവാടി സ്വദേശികള്‍ 8, മേപ്പാടി,പനമരം 5 പേര്‍ വീതം, പടിഞ്ഞാറത്തറ,വെങ്ങപ്പള്ളി 3 പേര്‍ വീതം, കണിയാമ്പറ്റ, അമ്പലവയല്‍, പൂതാടി, വൈത്തിരി 2 പേര്‍ വീതം, തരിയോട്, നെന്മേനി, തവിഞ്ഞാല്‍, ബത്തേരി, പുല്‍പള്ളി, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, എടവക, മൂപ്പൈനാട്  സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ ചികിത്സയിലുള്ള 43  പേര്‍ എന്നിവരാണ് രോഗമുക്തി നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *