May 16, 2026

കർഷക നിയമത്തിനെതിരെ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് കർഷക മോർച്ച

0
1609848367816.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം: നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ജനഹിതമായ പദ്ധതികൾ നേരിട്ട് സാധാരണക്കാരനിലെത്തുമ്പോൾ  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുത്ത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് തുരങ്കം വയ്ക്കുന്ന ഇടനിലക്കാരുടെയും അവരുടെ  യജമാനന്മാരായിരുന്ന് രാജ്യദ്രോഹികൾക്ക് കൂട്ടുപിടിക്കുന്ന രാഷ്ട്രീയ നപുംസകങ്ങളും ചേർന്നവരാണ് കർഷക നിയമത്തിനെതിരെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് പൗരത്വ ഭേദഗതി കൊണ്ടു വന്നപ്പോൾ മതതീവ്രവാദികൾക്കും രാജ്യ വിരുദ്ധ ശക്തികൾക്കുമൊപ്പം കലാപം അഴിച്ചുവിട്ടത് നാം മറക്കാൻ കാലമായിട്ടില്ല ഇന്നുവരെ ഈ നാട്ടിലുള്ളവരെ നാടുകടത്തിയതായി കേട്ടിട്ടില്ലയെന്നതു പോലെ തന്നെ യഥാർത്ഥ കർഷകനെ ബാധിക്കുന്ന ഒരു നടപടിയുമില്ലാത്ത നിയമമാണ് നരേന്ദ്ര സിംഗ് തോമർ നടപ്പിലാക്കിയത് എന്നു മാത്രമല്ല കരിഞ്ചന്ത ക്കുമിടനൽകാതെ കർഷകന്റെ ഉൽപന്നങ്ങൾ ന്യായവില ലഭിക്കുന്ന രാജ്യത്തെഏത് കമ്പോളത്തിലും വ്യക്തികൾക്കും നൽകാനുള്ള സ്വാതന്ത്ര്യം ഈ നിയമം ഉറപ്പ് വരുത്തുന്നു കൂടാതെ കർഷകനെ സ്വയംപര്യാപ്തമാക്കുന്നതിനായി കർഷക കൂട്ടായ്മകൾക്ക് കേന്ദ്ര സർക്കാരിന്റെ കോടി കണക്കിന് രൂപ നൽകുകയുംഅതുവഴി ചൂഷണത്തിനുള്ള അവസരമില്ലാതാക്കുകയും ചെയ്യുന്നു ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ ഇന്നു നടക്കുന്ന സമരങ്ങളിലെ നേതൃനിരയെ മനസിലാക്കിയാൽ സമുഹമനസാക്ഷി പൂർണമായും നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമൊപ്പമായിരിക്കുമെന്നും കർഷകമോർച്ച വയനാട് ജില്ലാ സെമിനാറിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട്  സജിശങ്കർ കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി  കെ റ്റി വിപിൻ എന്നിവർ പറഞ്ഞു 
വയനാടിനായ് നിരവധി പദ്ധതികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചെങ്കിലും അത് നേടിയെടുത്ത് ജനങ്ങൾക്ക് നൽകുന്നതിൽ മാറിമാറി വന്ന കേരള സർക്കാരും ജനപ്രതിനിധികളും തയ്യാറാവാത്തത് വയനാടിന്റെ ശാപമായി നിലനിൽക്കുകയാണ് MP യാലും MLA ആയാലും ത്രിതല പഞ്ചായത്തിന്റെതായാലും ജനങ്ങൾക്ക് അടിസ്ഥാനപരമായ വികസന നേട്ടങ്ങളൊരുക്കാൻ കക്ഷിരാഷ്ട്രീയ തടവറയിലല്ലാതെ ഇവർക്ക് സാധിക്കുന്നില്ല അതുകൊണ്ടാണ് രാഷ്ട്രമാദ്യം രാഷ്ട്രീയം പിന്നെയെന്ന മുദ്രാവാക്യമുയർത്തുന്ന ഭാരതീയ ജനതാ പാർട്ടിയെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്ന് പരാജയപ്പെടുത്തുന്നത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവരുടെ വോട്ടു കൈമാറ്റത്തിന്റെ നഗ്നമായ പ്രതിഫലനം നമ്മൾ കണ്ടതാണെന്നും സെമിനാർ വിലയിരുത്തി യോഗത്തിൽ റെയിൽവേ യൂസേഴ്സ് ബോർഡ് മെമ്പർ കെ മോഹൻദാസിനും നാഷണൽ ബനാനാ റിസർച്ച് ബോർഡ് മെമ്പർ കെ സദാനന്ദനും ബി.ജെ.പി. ജനപ്രതിനിധികൾക്കും സ്വീകരണം നൽകി
കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജിശങ്കർ ഉൽഘാടനം ചെയ്തു കർഷകമോർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.റ്റി' വിപിൻ മുഖ്യപ്രഭാഷണം നടത്തി കെ സദാനന്ദൻ കെ മോഹൻദാസ് പ്രശാന്ത്മലവയൽ കെ.ശ്രീനിവാസൻ ജി കെ മാധവൻ എം ബി നന്ദനൻ വേണു എടക്കണ്ടി സി ആർ ഷാജി ജയചന്ദ്രൻ വളേരി എം ബാഹുലേയൻ സി സി രാധാകൃഷ്ണൻ കെ ജി ജയരാജൻ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *