August 30, 2026

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) വിടവാങ്ങി.

0
1609986351792.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്:

'

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) നിര്യാതനായി.  ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. എ.കെ ആന്റണി , ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു.  ഭക്ഷ്യം, പൊതുവിതരണം  ആരോഗ്യ വകുപ്പ് എന്നിവയിലായിരുന്നു മന്ത്രിയായി പ്രവർത്തിച്ചത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല. വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ മകൻ്റെ  വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. വയനാടിൻ്റെ വികസനത്തിൽ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *