August 31, 2026

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: 126 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (8.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18395 ആയി. 15731 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2556 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികള്‍ 30, ബത്തേരി 22, മേപ്പാടി 19, മീനങ്ങാടി 18, പൂതാടി 16, വെള്ളമുണ്ട, മുട്ടില്‍,കല്‍പ്പറ്റ 15 പേര്‍ വീതം, പടിഞ്ഞാറത്തറ 13, മുള്ളന്‍കൊല്ലി 12, പുല്‍പള്ളി 10, മൂപ്പൈനാട് 6, വൈത്തിരി, തവിഞ്ഞാല്‍, നൂല്‍പ്പുഴ 5 പേര്‍ വീതം, കണിയാമ്പറ്റ, കോട്ടത്തറ,നെന്മേനി 4 പേര്‍ വീതം, അമ്പലവയല്‍,എടവക, പൊഴുതന, തൊണ്ടര്‍നാട്  3  പേര്‍ വീതം, പനമരം 2, തിരുനെല്ലി, വെങ്ങപ്പള്ളി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശികള്‍, ജാര്‍ഖണ്ഡില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, അരുണാചല്‍ പ്രദേശില്‍ നിന്നും  വന്ന മുട്ടില്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*126 പേര്‍ക്ക് രോഗമുക്തി*
ബത്തേരി,പൂതാടി, കോട്ടത്തറ സ്വദേശികള്‍ 6 പേര്‍ വീതം, പനമരം 5, തവിഞ്ഞാല്‍ 4, കല്‍പ്പറ്റ,മേപ്പാടി 3 പേര്‍ വീതം, കണിയാമ്പറ്റ, മീനങ്ങാടി, തവിഞ്ഞാല്‍, മാനന്തവാടി  2 പേര്‍ വീതം, നെന്മേനി, നൂല്‍പ്പുഴ, മൂപ്പൈനാട്, തരിയോട്, വെള്ളമുണ്ട, പുല്‍പള്ളി ഓരോരുത്തരും കോഴിക്കോട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 77 പേരുമാണ്  രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *