വയനാട്ടിൽ 677 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.1.21) പുതുതായി നിരീക്ഷണത്തിലായത് 677 പേരാണ്. 795 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8485 പേര്. ഇന്ന് വന്ന 39 പേര് ഉള്‍പ്പെടെ 358 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1818 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 221513 സാമ്പിളുകളില്‍ 220167 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 201772 നെഗറ്റീവും 18395 പോസിറ്റീവുമാണ്.
Leave a Reply