May 16, 2026

പിക്കപ്പും ഗുഡ്സും കൂട്ടിയിടിച്ച് ഗുഡ്സ് യാത്രികർക്ക് പരിക്ക്

0
IMG-20210109-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ പാത എടപ്പെട്ടിയിൽ പിക്കപ്പും ഗുഡ്സും കൂട്ടിയിടിച്ച് ഗുഡ്സ് യാത്രികർക്ക് പരിക്ക്.. ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു അപകടം.     
 പാട്ടവയലിൽനിന്നും അച്ചൂരിലേക്ക്  പോകുകയായിരുന്ന പിക്കപ്പും  മുട്ടിലിലേക്ക് പോയിരുന്ന ഗുഡ്സുമാണ് അപകടത്തിൽ പെട്ടത്. എടപെട്ടിയിൽ വച്ച് പിക്കപ്പ് മറ്റു വാഹനത്തെ മറികടക്കുന്നതിനിടെ യിലായിരുന്നു അപകടം. ഗുഡ്സ് യാത്രികരായ മുട്ടിൽ സ്വദേശി  അബ്ദുൾ റഹിമാൻ, പരിയാരം സ്വദേശി ശശീന്ദ്രൻ എന്നിവർക്ക് തലയ്ക്കും കൈക്കും  പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  കഴിഞ്ഞ ദിവസവും ഇവിടെ മറ്റൊരു വാഹനം അപകടത്തിൽ പെട്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *