May 16, 2026

ചെളിക്കളമായി കൊയിലേരി ഹൈടെക്ക് റോഡ് : യാത്ര അതിസാഹസികം

0
IMG-20210109-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആക്ഷന്‍കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
 കൊയിലേരി കൈതയക്കല്‍ റോഡ് പണി കരാറുകാരും ഉദ്യോഗസ്ഥന്‍മാരും തമ്മിലുളളകൂക്കുകെട്ടുമൂലം ദരിതമനുഭവിക്കുകയാണ് നൂറ്കണക്കിന് ഓട്ടോക്കാരും, നാട്ടുകാരും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഫുള്‍ സ്‌ട്രെംഗ്ത്തില്‍ ആവശ്യമായ തൊഴിലാളികളുടെയും, അനുബന്ധ യന്ത്രങ്ങളുടെയും സഹായത്തോടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കും എന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും ആക്ഷന്‍കമ്മിറ്റിയോട് പറഞ്ഞത്. എന്നാല്‍ 6 ദിവസം പിന്നിട്ടിട്ടും നിലവിലെ അവസ്ഥയില്‍ ഒരുമാറ്റവും വന്നിട്ടില്ല. മഴപെയ്തതുമൂലം
നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഈ റോഡിന് ആശ്രയിച്ച് ജീവിക്കുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരും ദുരിതത്തിലായി.
ജനങ്ങളെ വിഡ്ഡികളാക്കുന്ന സമീപനമാണ് ഏറനാട് കമ്പനിയും, ഉദ്യോഗസ്ഥന്‍മാരും ചെയ്യുന്നത്.ആയതിനാല്‍ ബന്ധപ്പെട്ട ഓഫീസുകള്‍ ഉപരോധമടക്കമുളള പ്രതിഷേധപരിപാടികള്‍ ആക്ഷന്‍ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച   ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *