വയനാടൻ ഓട്ടോ കാശ്മീർ മല കയറും: ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
വയനാട്ടിൽ നിന്നും കാശ്മീരിലേക്ക് ഒരു ഓട്ടോ യാത്ര; യാത്രാ ഒരുക്കത്തിന്റെ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
: സൈക്കിളിലും,ബുള്ളറ്റിലും മറ്റുമൊക്കെ കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള യാത്രകളില്‍ നിന്നൊക്കെ വ്യത്യസ്തമായി, ഓട്ടോയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളും ചുറ്റിക്കറങ്ങി കാശ്മീരിലേക്കുള്ള യാത്രയിലാണ് വയനാട്ടിലെ നാല് യുവാക്കള്‍.കാട്ടിക്കുളം സ്വദേശികളായ സിറാജ്,അഷ്‌കര്‍ ബാവലി സ്വദേശിയായ സിയാദ്, മുള്ളന്‍കൊല്ലി സ്വദേശിയായ ഷഫീക് എന്നിവരാണ് ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും യാത്ര പുറപ്പെട്ടിരിക്കുന്നത്. യാത്രാ ഒരുക്കത്തിന്റെ ടീസര്‍ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ബാംഗ്ലൂര്‍,ഹൂബ്ലി,പുനെ,മുംബൈ,ഗുജറാത്ത്,അജ്മീര്‍,പഞ്ചാബ്,കശ്മീര്‍ , ലഡാക്ക്, മണാലി,ഡല്‍ഹി എന്നീ ഇന്ത്യയിലെ പ്രധാന വിനോദ നഗരങ്ങളൊക്കെ ഓട്ടോയില്‍ ചുറ്റിക്കറങ്ങുക എന്നത് ഇവരുടെ ലക്ഷ്യം. ദിവസ വേതനക്കാരായ ഇവര്‍ ഒരുപാട് നാളത്തെ സ്വപ്ങ്ങള്‍ക്കൊടുവിലാണ് രണ്ട് മാസത്തോളം ദൈര്‍ഗ്യമുള്ള ഓട്ടോ യാത്ര സഫലീകരിക്കാന്‍ ഒരുങ്ങിയത്. ഓരോരുത്തരും മുപ്പതിനായിരം രൂപയോളം പങ്കിട്ടാണ് യാത്ര പുറപ്പെട്ടിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിലും,വാട്‌സ്ആപ്പിലുമൊക്കെ നിരവധി ആളുകളാണ് ഇവരുടെ യാത്രാ ടീസര്‍ വീഡിയോ പങ്കുവെക്കുന്നത്.
Leave a Reply