May 7, 2024

തളിര് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

0
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ വായനാശീലത്തെയും ഭാഷാ സ്നേഹത്തെയും പ്രോത്സാഹിപ്പിക്കുക, സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് _*തളിര് സ്കോളർഷിപ്പ്*_ സംഘടിപ്പിക്കുന്നത്.  
〰️〰️〰️〰️〰️〰️〰️〰️〰️〰️
▫️ *പൊതുവിജ്ഞാനം, ആനുകാലികം, ചരിത്രം, സാഹിത്യം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ്  പരീക്ഷ.* 
▫️ *സീനിയർ-ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം.* 
 _(5, 6, 7 ക്ലാസ്സുകളിലെ കുട്ടികൾ ജൂനിയർ വിഭാഗത്തിലും  8, 9, 10 ക്ലാസിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.)_ 
▫️ *200/- രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.* 
▫️ *സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യം*
▫️ *വിദ്യാർത്ഥികൾക്ക്*  https://scholarship.ksicl.kerala.gov.in  *എന്ന ലിങ്കിലൂടെ സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്* 
▫️ *2500ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്* 
 _(ജില്ലാതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന 60 കുട്ടികൾക്ക് (ഓരോ വിഭാഗത്തിലെയും 30 കുട്ടികൾ വീതം) 1000/- രൂപയും സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന 100 കുട്ടികൾക്ക് ( ഓരോ വിഭാഗത്തിലേയും 50 കുട്ടികൾ വീതം) 500/- രൂപയും സർട്ടിഫിക്കറ്റും. ജില്ലാതല സ്കോളർഷിപ്പ് 14 ജില്ലായിലുള്ളവർക്കും നൽകും._ 
 
 _സംസ്ഥാനതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 10,000/- രൂപയും സർട്ടിപ്പിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 5,000/- രൂപയും സർട്ടിഫിക്കറ്റും. മൂന്നാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 3,000/- രൂപയും സർട്ടിഫിക്കറ്റും._ 
▫️ *സ്കൂളുകൾക്കും സമ്മാനം* 
 _( കുറഞ്ഞത് 100 കുട്ടികളെ ചേർക്കുന്ന സ്കൂളുകൾക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നതാണ്.)_ 
▫️ *രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2021 ജനുവരി 31* 
▫️ *കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 2021 ഫെബ്രുവരി മാസം ഓൺലൈനായാണ് പരീക്ഷ.* _(രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായശേഷം പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതാണ്.)_ 
▫️ *കൂടുതൽ വിവരങ്ങൾക്ക് 9447697677എന്ന നമ്പറുമായി ബന്ധപ്പെടുക.* 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *