July 16, 2026

ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന് വി. ഫോർ വയനാട് മുവ്മെൻ്റ്

0
IMG-20210109-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന് വി. ഫോർ വയനാട് മുവ്മെൻ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
അടുത്ത അദ്ധ്യയന വർഷം തന്നെ  മെഡിക്കൽ കോളേജിൽ അധ്യായനം ആരംഭിക്കുക.  അംബേദ്കർ  കാൻസർ സെൻറർ, ആരോഗ്യ വകുപ്പിൻ്റെ കൈവശം തലപ്പുഴ ബോയിസ് ടൗണിലുള്ള  അറുപത്തി അഞ്ച് ഏക്കർ ഭൂമി എന്നിവ മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കായി ഉപയോഗിച്ച് വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം യാഥാർഥ്യമാക്കുക. കേരളത്തിലെ  മെഡിക്കൽ കോളേജ് ഇല്ലാത്ത ഏക ജില്ല വയനാടാണ്.ഈ നാണക്കേടിൽ നിന്നും ആ നാടിനെ രക്ഷിക്കാൻ  മുഖ്യമന്ത്രിയും, ആരോഗ്യ വകുപ്പ് മന്ത്രിയും, എം.പിയും, എം.എൽ.എമാരും, മുൻകൈയെടുക്കണം. ജീവനും വഹിച്ചുകൊണ്ട് ഏകദേശം നൂറിലധികം കിലോമീറ്റർ  സഞ്ചരിച്ചുകൊണ്ടുള്ള യാത്രകൾ അവസാനിപ്പിക്കാനും, യാത്രയിൽ പൊലിയുന്ന ജീവനുകൾക്ക് ഗവൺമെൻറ് ഉത്തരം പറയണമെന്നും വീ ഫോർ വയനാട് മൂവ്മെൻ്റ് ഭാരവാഹികൾ  ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ മേബിൾ ജോയി ദ്വാരക, ബെസ്സി പാറക്കൽ, മനോജ് കുമാർ തലപ്പുഴ, ബിനു കെ സി, കെ.എം.ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *