കാട്ടു തീ പ്രതിരോധ പ്രവർത്തനവുമായി വനംവകുപ്പ്


Ad
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൻ്റെ പരിധിയിൽ കാട്ടു തീ പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബോധവൽക്കരണമാണ് പ്രാരംഭഘട്ടത്തിൽ നടക്കുന്നത്. കാട്ടുതീയിൽ നിന്നും വനത്തെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെന്ന ലക്ഷ്യം മുൻനിർത്തി തോൽപ്പെട്ടി ബേഗുർ ഫോറസ്റ്റ്  ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടുതീ തടയുന്നതിൻ്റെ ആവശ്യം വനത്തിന് സമീപത്ത് തമാസിക്കുന്നവർക്കും കുട്ടികൾക്ക് നിർദേശങ്ങളും പരിശീലനവുമാണ് നൽകുന്നത്. ഇതിന് പൊതുജനങ്ങളുടെ പിൻന്തുണയും .സഹകരണവും ലഭിക്കുന്നുണ്ടന്നും അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ഫയർലൈൻ എടുക്കുന്ന ജോലിയും ഉടൻ തന്നെ ആരംഭിക്കും.കുട്ടികൾക്ക് വേണ്ടി വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.പ്രമുഖപരിസ്ഥിതി പ്രവർത്തകൻ മുനിർതോൽപ്പെട്ടി, ഫോറസ്റ്റർ കെ.കുഞ്ഞിരാമൻ എന്നിവർ ക്ലാസ്സ് എടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *