March 29, 2024

മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു

0
Img 20210110 Wa0249.jpg
മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു
ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.  മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിനു സമീപത്തായിരുന്നു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.  എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് മണ്ണെണ്ണയുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോഡിനോടു ചേർന്നുള്ള കലുങ്ക് ഭിത്തിയിൽ തട്ടി നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറായ കോഴിക്കോട് തിക്കേടി 
സ്വദേശി ബിജീഷിന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ മറിഞ്ഞതോടെ  പകുതിയോളം മണ്ണെണ റോഡിൽ പോയി.മീനങ്ങാടി പോലീസും ബത്തേരിയിലെ ഫയർഫോഴ്സുമാണ് പിന്നീട് സുരക്ഷ സംവിധാനം ഒരുക്കിയത്.  
റോഡിൽ മറിഞ്ഞ ലോറി ​ ക്രെയിനുപയോഗിച്ചാണ്​  ഉയർത്തിയത്. 
മീനങ്ങാടി എസ് ഐ മിനിമോൾ ടി  കെയുടെയും,  ബത്തേരി എഎസ് റ്റിഒ  പി സി ജെയിംസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *