വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി.


Ad
മാനന്തവാടി: 

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക,  ക്ഷാമബത്ത കുടിശ്ശിഖ ഉടൻ അനുവദിക്കുക,  കേരള സർക്കാരിന്റെ സ്റ്റേറ്റ് സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 

 മാനന്തവാടി സബ്ട്രഷറിക്ക് മുന്നിൽ കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA)മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ എ.ഐ. സി.സി. മെമ്പറും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി പി.കെ.  ജയലക്ഷ്മി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  വിപിനചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. . കുഞ്ഞമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ്‌ പി.കെ.  . സുകുമാരൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്. ഗിരീശൻ, സെക്രട്ടറി  ഹമീദ് എന്നിവർ പ്രസംഗിച്ചു.  പുഷ്പലത,   ആർച്ചിഡൽ,  രാധാകൃഷ്ണൻ, എൻ.എം.  തോമസ്. എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *