May 16, 2026

നിയമന ശുപാർശകളുടെ വിതരണം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ പോലീസ് വകുപ്പിൽ പ്രാക്തന ഗോത്ര വർഗ്ഗക്കാർക്കുള്ള പ്രത്യേക നിയമനത്തിൻ്റെ ഭാഗമായി പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള  നിയമനത്തിനായുള്ള നിയമന ശുപാർശകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഇന്ന് വിതരണം ചെയ്യും. രാവിലെ 11ന് കൽപ്പറ്റ റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിലാണ് ഉദ്യോഗാർഥികൾക്ക് നേരിട്ട് നിയമന ശുപാർശ നൽകുന്നത്. ചടങ്ങിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖല ഓഫീസർ അധ്യക്ഷത വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *