September 21, 2026

ഇ.കെ.മാധവൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

0
IMG-20210115-WA0263.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇ.കെ.മാധവൻ അനുസ്മരണം
വയനാട്ടിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഇ.കെ.മാധവൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മംഗലശേരി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ സ്ഥിരം സമിതി ചെയർമാൻ പി.വി. ജോർജ്, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത ടീച്ചർ, എം.ഗംഗാധരൻ, എം.കമൽ എന്നിവർ സംസാരിച്ചു.ഇ കെ.മാധവൻ്റെ  കുടുംബം, പഴശ്ശി ഗ്രന്ഥാലയത്തിനും കരിങ്ങാരി നവജീവൻ വായനശാലക്കും  നൽകുന്ന പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *